തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു.ഡി.എഫ് സ്ഥാനാർത്ഥികൾ

0
postal votes udf candidates
postal votes udf candidates

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം. പി.സി വിഷ്‌ണുനാഥ്, ബിന്ദുകൃഷ്‌ണ, അബ്‌ദുറഹ്മാന്‍ രണ്ടത്താണി, പാറയ്‌ക്കല്‍ അബ്‌ദുളള, ബി.ആര്‍.എം.ഷഫീര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. അതേസമയം തങ്ങളുടെ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകളുടെ യഥാര്‍ത്ഥ വിവരം കൈമാറണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തപാല്‍ വോട്ടുകളുടെ സീരിയല്‍ നമ്പറുകളും കൈമാറണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകര്‍ക്കായി പത്ത് ലക്ഷം ബാലറ്റുകള്‍ അച്ചടിച്ചെന്ന് പരാതിക്കാരുടെ ആരോപണം.