നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍ മ​ത്സ​രി​ക്കുമ്പോൾ ഒന്ന് സൂക്ഷിച്ചാൽ നല്ലത്; വീ​ഴ്ച വ​രു​ത്തി​യാ​ല്‍ സു​പ്രീം കോ​ട​തി ഇടപെടുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

Procedures in Assembly Elections

0
Election Commission action aganist double voting

തി​രു​വ​ന​ന്ത​പു​രം: കേരളം ഉറ്റുനോക്കുന്ന നിയസഭയിലേക്കുള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അറിയിച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഇക്കാര്യം നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്. മാത്രമല്ല രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ല്‍​കേ​ണ്ട​ത്. കൂടാതെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളാ​യാ​ലും വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം. അതേസമയം, ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.