കൊച്ചി: പാതിരാത്രി വീട്ടില്‍ക്കയറി പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍മോളി ദമ്പതിമാരുടെ മകള്‍ ദേവിക (പാറു 17), നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിന്‍ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.

ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയും ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലിസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here