രണ്ടാം പിണറായി മന്ത്രിസഭ; സത്യപ്രതിജ്ഞ മെയ് 18-ന്; ചടങ്ങ് രാജ്ഭവനില്‍

Covid19

0
Pinarayi Vijayan swear

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാച്ചടങ്ങ് രാജ്ഭവനിൽ നടത്താനാണ് സി.പി.എമ്മിന്റെ ആലോചന. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത് കണ്ടാണ് സത്യപ്രതിജ്ഞ വൈകുന്നത് എന്നാണ് സൂചന.

പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ നടത്തിയ കൂടിയാലോചനയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരും. അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക.