Friday, March 29, 2024
spot_img

അമ്മ അംഗങ്ങൾക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ പാര്‍വതിയ്ക്കു പറ്റുമോ? നടി പാർവതിയെ വെല്ലുവിളിച്ച് സംവിധായകൻ ജോൺ ഡിറ്റോ

ഇടവേള ബാബുവിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച നടി പാർവതി തിരുവോത്തിനെ വെല്ലുവിളിച്ച് സംവിധായകൻ ജോൺ ഡിറ്റോ രം​ഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം. അമ്മ അംഗങ്ങൾക്കൊപ്പം അഭിനയിക്കില്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം, അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്..
അതിനുളള ധൈര്യമുണ്ടോ എന്നും എങ്കിൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതി എന്ന് ഞാൻ പറയാമെന്നും സംവിധായകന്‍ പറയുന്നു.

Related Articles

Latest Articles