Thursday, April 25, 2024
spot_img

പന്തളം രാജപ്രതിനിധിയായി മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു

ശബരിമല: പന്തളം രാജപ്രതിനിധിയായി മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചു. ഈ വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തിരുവാഭരണങ്ങളുമായി പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമ്മ രാജയയുടെ പ്രതിനിധിയായിട്ടാണ് പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മൂലംനാൾ ശങ്കർ വർമ്മയെ നിശ്ചയിച്ചത്.

പന്തളംകൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ഭരണസമിതിയാണ് ശങ്കർ വർമ്മയെ വലിയതമ്പുരാന്റെ പ്രതിനിധിയായി നിശ്ചയിക്കാൻ ശുപാർശ ചെയ്തത്. വലിയരാജയുടെ അംഗീകാരത്തോടെ മൂലംനാൾ ശങ്കർ വർമ്മ ഈ വർഷത്തെ രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Latest Articles