കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശിക പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. 14 സ്ഥാനാര്‍ഥികളാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയിരിക്കുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ഏത് ചിഹ്നം കിട്ടുമെന്ന് ഇന്നറിയാനാകും.

ചിഹ്നം ഉറപ്പുള്ള രണ്ടേ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ആണ് പാലായിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥി ഹരിയും. ക്ലോക്ക് ചിഹ്നത്തിലാണ് മാണി സി കാപ്പന്‍ മത്സരിക്കുക. താമര ചിഹ്നത്തില്‍ എന്‍ ഹരിയും മത്സരിക്കും. പേരിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കിലും ജോസ് ടോമിന്‍റെ ചിഹ്മനറിയാന്‍ വൈകിട്ട് മൂന്ന് മണി വരെ കാത്തിരിക്കണം.

രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാര്‍ഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടുകയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ഇന്നത്തെ പ്രധാന പ്രചരണ പരിപാടി. ബൂത്തു കണ്‍വെന്‍ഷനുകള്‍ എല്‍.ഡി.എഫ് ഇന്ന് പൂര്‍ത്തിയാക്കും. പാലാ രൂപതയിലെ അടക്കം ബിഷപ്പുമാരെ കണ്ട് മാണി സി. കാപ്പന്‍ പിന്തുണ തേടും. ബൂത്ത് തല കണ്‍വെന്‍ഷനുകളാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പ്രധാന പരിപാടി.

LEAVE A REPLY

Please enter your comment!
Please enter your name here