തിരുവനന്തപുരം: ഓപ്പറേഷന്‍ വിശുദ്ധി എന്ന് പേരിട്ടിരിക്കുന്ന, ഓണക്കാലത്തു എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പനയ്ക്ക് 1200ല്‍ ഏറെ പേര്‍ ആറസ്റ്റില്‍. 1482 കേസുകളെടുത്തു. 220 കിലോ കഞ്ചാവും 98 ലക്ഷം രൂപയുടെ കള്ളപ്പണവും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള ഓപ്പറേഷന്‍ വിശുദ്ധിയുടെ കണക്കുകളാണ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ടത്. പരിശോധനയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതിന് 1482 അബ്കാരി കേസുകളെടുക്കുകയും 1214 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 220 കിലോ കഞ്ചാവും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here