തിരുവനന്തപുരം- പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മഹാനടൻ മോഹൻലാൽ. പ്രളയകാലത്തെ കണ്ണീരോർമ്മയായി ലിനു.’ പ്രിയസഹോദരന് ആദരാഞ്ജലികൾ’ എന്നാണ് ഫേസ്ബുക്കിൽ മോഹൻലാൽ കുറിച്ചത്.

കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ നടൻ മമ്മൂട്ടി ലിനുവിന് ആദരാഞ്ജലി അർപ്പിച്ചു.ലിനുവിന്‍റെ കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും കുടുബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു. നടൻ ഉണ്ണി മുകുന്ദനും ഫേസ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.

കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ലിനുവിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നാണ് ദുരിതമനുഭവിക്കുന്ന സഹജീവികളുടെ സേവനാർത്ഥം ലിനു സേവാഭാരതി സംഘത്തോടൊപ്പം പുറപ്പെട്ടത്. അപ്പോഴായിരുന്നു ലിനു അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here