Tuesday, April 23, 2024
spot_img

പുലിമുരുകന് ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മാസ് എന്റര്‍ടെയ്‍നറായി മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നു

തിരുവനന്തപുരം: മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ ആണ് മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ബി ഉണ്ണികൃഷ്‍ണൻ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു ചിത്രമായിരിക്കും ഇത്. ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കില്ല ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.

മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. മോഹൻലാല്‍ തിരക്കഥ ഇഷ്‍ടപ്പെട്ട് സമ്മതം അറിയിച്ചു. ഇതാദ്യമായാണ് ഉദയ് കൃഷ്‍ണ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകും. ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രം നവംബറില്‍ ആരംഭിക്കും.

Related Articles

Latest Articles