ആഴക്കടൽ മത്സ്യബന്ധന വിവാദം; മന്ത്രി എല്ലാം അറിഞ്ഞിരുന്നു, ഇ എം സി സിയുടെ അപേക്ഷ മേഴ്സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണ, സർക്കാർ രേഖ പുറത്ത്

Deep sea fishing controversy; Minister knew everything, EMCC's request came before Mercykuttyamma twice, government document released

0

ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അമേരിക്കൻ കമ്പനിയായ ഇ എം സി സി നൽകിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ രണ്ടുതവണയാണ് കണ്ടത്. ഇത് സംബന്ധിച്ച സർക്കാർ രേഖകളാണ് പുറത്തുവന്നത്. 2019 ഒക്ടോബറിലാണ് അപേക്ഷ ആദ്യമായി മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, മന്ത്രി എന്താണ് ഫയലിൽ എഴുതിയയെന്ന് വ്യക്തമല്ല. ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിനയക്കുന്നത്.

ന്യൂയോർക്കിൽ മന്ത്രി മേഴ്സികുട്ടിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇ എം സി സി അധികൃതർ പറയുന്നത്. ഇ-ഫയൽ രേഖകൾ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിക്കുന്നത്. 2019 ഒക്ടോബർ 19നാണ് അന്നത്തെ ഫിഷറീസ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മന്ത്രിക്ക് ഫയൽ ആദ്യം കൈമാറുന്നത്. ആ മാസം 21ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി. മന്ത്രിക്ക് ഫയൽ കൈമാറുന്നത്തിനു മുമ്പാണ് അമേരിക്കൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നത്.അടുത്ത മാസം ഒന്നിന് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയൽ കൈമാറുന്നുണ്ട്. 18ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫയൽ തിരികെ നൽകി. രണ്ടു പ്രാവശ്യവും മന്ത്രി അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് എന്താണെന്ന് വ്യക്തമല്ല. കേന്ദ്രത്തിൽ നിന്ന് കമ്പനിയെക്കുറിച്ച് ലഭിച്ച അഭിപ്രായം പ്രിൻസിപ്പൽ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിന്റെ മറുപടിയിൽ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഇ എം സി സി തട്ടിപ്പ് കമ്പനിയാണെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. കള്ളം പിടിക്കപ്പെടുമ്പോൾ ഞാനൊന്നുമറിഞ്ഞില്ല എന്ന പതിവ് പല്ലവിയാണ് LDF സർക്കാരും മന്ത്രിമാരും പതിവായി പുറത്തെടുക്കുന്നത്