കോൺഗ്രസിൽ കൂട്ടരാജി: നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; നട്ടം തിരിഞ്ഞു കോൺഗ്രസ്സ്

0
Mahila Congress state secretary Sujaya Venugopal resigns from Congress
Mahila Congress state secretary Sujaya Venugopal resigns from Congress

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന് പിന്നാലെ വയനാട്ടില്‍ നിന്നും വീണ്ടും രാജി. മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മി.നൊപ്പം ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് സി.പി.എമ്മി.നൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഇടതുപക്ഷത്തിനൊപ്പം പൊതുപ്രവര്‍ത്തനം തുടരുമെന്നും സുജയ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും ഇനിയും നിരവധി നേതാക്കൾ പാർട്ടി വിട്ടുപോകാൻ സാധ്യതയേറെയാണ്.