ശ്രീരാമൻ സത്യമാണ്,നിതാന്തമായ ചൈതന്യം;ഭക്തിനിർഭരമായി ജടായുരാമസന്ധ്യ

0
jadayu ramasandhya

ജടായുരാമ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച  ജടായുരാമ സന്ധ്യ  തിരുവനന്തപുരം സൗത്ത് പാര്‍ക്കില്‍ നടന്നു.

ചടങ്ങിനോടനുബന്ധിച്ചു നടന്ന ഭക്തിസംവാദത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ശ്രീരാമ ചൈതന്യത്തെ കുറിച്ചും രാമഭക്തിയുടെ അവസ്ഥകളെക്കുറിച്ചും പ്രതിപാദിച്ചു.ശ്രീരാമൻ സത്യമാണ്,അതുകൊണ്ടാണ് അയോധ്യയിൽ മഹാക്ഷേത്രം ഉയരുന്നത്.കേരളത്തിലും ശ്രീരാമഭഗവാന്റെ ചൈതന്യം കുടികൊള്ളുന്ന പല പുണ്യസ്ഥലങ്ങളുമുണ്ട്.അവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ഭക്തിപ്രസ്ഥാനത്തിനു നമ്മൾ തുടക്കം കുറിയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു.രാമൻ നടന്ന വഴികളിലൂടെ നാം നടക്കണം.സത്യാനന്ദസരസ്വതി സ്വാമികൾ സഞ്ചരിച്ച പുണ്യവഴികളെപ്പറ്റിയും കുമ്മനം വാചാലനായി.കന്യാകുമാരി വിവേകാനന്ദപ്പാറയിൽ സ്വാമി വിവേകാനന്ദൻ എത്തിയത് പോലെയാണ് സ്വാമിജി ആയിരം മീറ്റർ ജടായുപ്പാറയിൽ കയറി അവിടെ ശ്രീരാമ ചൈതന്യം കണ്ടെത്തിയത്.ജടായുപ്പാറയെ വേണമെങ്കിൽ സത്യാനന്ദപ്പാറ എന്ന് വിശേഷിപ്പിക്കാമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ശ്രീരാമനെക്കുറിച്ച് പഠിക്കാൻ നമ്മുടെ വരും തലമുറക്ക് എല്ലാ അവസരങ്ങളും ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

https://fb.watch/37PW_ezWmf/

മുൻ ഐ എ എസ് ഉദ്യോഗസ്ഥനും സാംസ്കാരികപ്രവർത്തകനുമായ സി വി ആനന്ദബോസ് ,ചരിത്രപണ്ഡിതൻ എം ജി ശശിഭൂഷൺ ,പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.നാലു മഹത്‌വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.ലക്ഷ്മി നായർ,ക്ഷേത്രശില്പി പുഷ്കര കുറുപ്പ്,രാമായണപാരായണത്തിലൂടെ പ്രശസ്തനായ വട്ടപ്പാറ സോമശേഖരൻ നായർ ,ക്ഷേത്രതന്ത്രി സതീശൻ ഭട്ടതിരിപ്പാട് എന്നിവർക്കാണ് ആദരമർപ്പിച്ചത്.