Friday, March 29, 2024
spot_img

ലൈഫ് മിഷന്‍ തന്‍റെ തന്നെ ആശയം; മുഖ്യമന്ത്രിയെ സംരക്ഷിച്ച് എൻഫോഴ്സ്മെന്റ് മുമ്പാകെ മൊഴി നല്‍കി ശിവശങ്കര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയെ സംരക്ഷിച്ച് എൻഫോഴ്സ്മെന്റ് മുമ്പാകെ മൊഴി നൽകി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് ശിവശങ്കർ എൻഫോഴ്സ്മെന്റ് മുമ്പാകെ മൊഴി നൽകിയത്. അതേസമയം വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി തന്റെ തന്നെ ആശയമായിരുന്നുവെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. ഈ ആശയം മുന്നോട്ട് വെച്ചത് യുഎഇ കോണ്‍സുലേറ്റില്‍ വെച്ചാണെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു.

സ്വർണ്ണക്കടത്തിനായി സ്വപ്ന അടക്കമുള്ള പ്രതികൾ കോഡ് ഭാഷ ഉപയോഗിച്ചിരുന്നുവെന്നും ശിവശങ്കർ വ്യക്തമാക്കി. അതേസമയം 2017-ലാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ശിവശങ്കറാണ് പോയിന്റ് കോൺടാക്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു എന്നും സ്വപ്ന എൻഫോഴ്സ്മെന്റിന് മൊഴിനൽകിയിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. 2016 ജൂൺ മുതൽ, കേരള സർക്കാരിനും യുഎഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെയായിരുന്നുവെന്നും, സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രി അറിയേണ്ട കാര്യമല്ലാത്തതുകൊണ്ട് അറിയിച്ചില്ലെന്നും മൊഴിയിലുണ്ട്.

Related Articles

Latest Articles