Saturday, April 20, 2024
spot_img

കുമ്മനം രാജശേഖരന്‍ അമേരിക്കയില്‍; കെ എച്ച് എന്‍ എ ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

വാഷിങ്ടണ്‍: മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനായി ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അമേരിക്കയിലെത്തി. കുമ്മനം രാജശേഖരന് വിമാനത്താവളത്തിൽ അമേരിക്കന്‍ മലയാളികള്‍ ഊഷ്മള സ്വീകരണം നൽകി. കേരള ഹിന്ദു സ് ഓഫ് നോർത്ത് അമേരിക്കയുടെയും ഓവർസീസ് ഫ്രണ്ട് ഓഫ് ബി.ജെ.പിയുടേയും ഭാരവാഹികൾ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

കെഎച്ച്‌എൻ എ ഡയറക്ടർ ബോർഡ് അംഗം രതീഷ് നായർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ അരുൺ രഘു, മധു തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. ന്യൂജഴ്സിയിൽ ഓഗസ്ത് 30മുതല്‍ സെപ്തംബര്‍ 2 വരെ നടക്കുന്ന കെ.എച്ച്.എൻ.എ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ കുമ്മനത്തിന് വാഷിംഗ്ടൺ, ഹൂസ്റ്റൻ, ഡാളസ്, ഫ്ളോറിഡാ, ന്യൂയോർക്ക്, ഫിലാഡൽഫിയ, ന്യൂജേഴ്സി, ലൊസാഞ്ചൽസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിൽ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവിധ വിദ്യാഭ്യാസ – ഗവേഷണ കേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളും കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കും. മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പേരില്‍ 9 നഗരങ്ങളില്‍ സൗഹൃദ സമ്മേളങ്ങളും ഉണ്ടാകും.

ഫ്‌ളോറിഡ(ഓഗസ്റ്റ് 27), ന്യൂജഴ്‌സി(ഓഗസ്റ്റ്30), ന്യൂയോര്‍ക്ക്(സെപ്റ്റ 3), ഫിലാഡല്‍ഫിയ (സെപ്റ്റ 4), ലൊസാഞ്ചല്‍സ്(സെപ്റ്റ 6)സാന്‍ ഡിയാഗോ( സെപ്റ്റ 8), സാന്‍ ഫ്രാന്‍സിസ്‌കോ(സെപ്റ്റംബര്‍ 9)എന്നിവിടങ്ങളിലാണ് കുമ്മനം രാജശേഖരന്‍ സ്വീകരണ സന്ദര്‍ശനം നടത്തുന്നത്.

കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വ്യാകുലതകളും അമേരിക്കന്‍ മലയാളികളുമായി പങ്കുവെക്കാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുമാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Related Articles

Latest Articles