കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ പ്രതികളെ താമരശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. പെരുച്ചാഴിയെ കൊല്ലാനാണ് മാത്യു സയനൈഡ് കൊണ്ടുപോയതെന്ന് പ്രതികളിലൊരാളായ സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് താമരശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമെത്തിയിട്ടുള്ളത്. കോടതി വളപ്പില്‍ പ്രതികളെ എത്തിച്ചപ്പോള്‍ ജനക്കൂട്ടം കൂകി വിളിക്കുകയും ചെയ്തു. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പ്രതികളെ പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here