ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് കൂടത്തായിയില്‍ എത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ടാവും. ഇവരുടെ പരിശോധനകള്‍ക്കു ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഡിജിപി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

കൂടത്തായി കേസ് തെളിയിക്കുക എന്നത് പോലിസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണം തൃപ്തികരമാണെന്നും ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും പൊന്നാമറ്റം വീട് സന്ദര്‍ശിച്ച ശേഷം ഡിജിപി വ്യക്തമാക്കിയിരുന്നു. ഐജി അശോക് യാദവ്, ഡിഐജി കെ സേതുരാമന്‍, അന്വേഷണ സംഘത്തെ നയിക്കുന്ന റൂറല്‍ എസ്പി കെ ജി സൈമണ്‍ എന്നിവരോടൊപ്പം രാവിലെ എട്ടരയോടെയാണ് ഡിജിപി പൊന്നാമറ്റത്തെ വീട്ടിലെത്തിയത്. പത്ത് മിനിറ്റോളം വീടിനകത്ത് ചെലവഴിച്ച ഡിജിപി, കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി.

തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി ഓഫിസ് സന്ദര്‍ശിച്ചു.പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും ആവശ്യമെങ്കില്‍ വിദേശത്ത് പരിശോധനകള്‍ നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും ഡിജിപി പറഞ്ഞു.അതിനിടെ, കൂടത്തായി കൊലപാതക പരമ്ബര കേസിനെ ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഉള്‍പ്പെടുത്തി. കേരളത്തിലെ പത്ത് എഎസ്പിമാര്‍ക്കുള്ള പരിശീലനം വടകര റൂറല്‍ എസ്പി ഓഫിസില്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമേഖലാ റേഞ്ച് ഐജി അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ട്രെയിനിങിന് എത്തിയവര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here