ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: കറുത്തവാവ് ജൂലൈ 31 നും ആഗസ്റ്റ് 1നും വരുന്നുണ്ടെങ്കിലും വാവുബലിയായി ജൂലൈ 31 തന്നെ ആചരിക്കണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം അറിയിച്ചു. ഒരു ഗൃഹസ്ഥന് ഇഹലോക ബാധ്യതകളിൽ വച്ച് ഏറ്റവും മുഖ്യമായത് പിതൃകർമ്മമാണ്. പിതൃകർമ്മം വളരെ ശ്രദ്ധയോടെ ചെയ്യുന്നതിനെ നാം ശ്രാദ്ധം എന്ന് പറയുന്നു. വംശവൃദ്ധിക്കും സമ്പൽ സമൃദ്ധിക്കും പിതൃപ്രീതി അത്യന്താപേക്ഷിതമാണ്.

“ദൈവം വാ പൈതൃകം കർമ്മ കാലമാശ്രിത്യ വർത്തതേ
കാലേതാന്യേവ കർമ്മാണി ഫലം യച്ചന്തി കുർവ്വതാം”
ദൈവീക കർമ്മമാകട്ടെ , പൈതൃക കർമ്മമാകട്ടെ കാലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കാലം തെറ്റിയുള്ള കർമ്മം, ഫലത്തെ നൽകുന്നില്ല.

അസ്തമയത്തിന് മുൻപ് ആറ് നാഴിക എങ്കിലും തിഥിയുണ്ടെങ്കിൽ അന്നേദിനം ശ്രാദ്ധദിനമായി ആചരിക്കേണ്ടതാണ്. ജൂലൈ 31 ന് തന്നെ അമാവാസി തിഥി ആരംഭിക്കുകയും ആറിലധികം നാഴിക പിന്നിടുകയും ചെയ്യുന്നു. ആയതിനാൽ അന്നേദിവസം തന്നെ ശ്രാദ്ധം ആചരിക്കണമെന്ന് ജ്യോതിശാസ്ത്ര മണ്ഡലം അറിയിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here