Saturday, April 27, 2024
spot_img

കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം ; തോക്ക് കണ്ടെത്തി

കൊച്ചി: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടരുകിലുള്ള ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞ ആലുവയിലെ ബന്ധുവീട്ടില്‍ കൊലയ്ക്ക് ഉപയോഗിച്ച് തോക്ക് ഒളിപ്പിച്ചു എന്നായിരുന്നു പ്രതികള്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ആദ്യം നല്‍കിയ മൊഴി. കേരളാ പൊലീസിന്റെ സഹാത്തോടെ ക്യൂ ബ്രാഞ്ച് ആലുവയിലെ ബന്ധുവീട്ടില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല.

തുടര്‍ന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടരുകിലുള്ള ഓടയില്‍ കോര്‍പറേഷന്‍ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. പ്രതികളുമായി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഈ തോക്ക് തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും.

ഉഡുപ്പിയില്‍ വച്ചായിരുന്നു കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Related Articles

Latest Articles