ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊല്ലം: പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്ന വിമര്‍ശനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. പിണറായി വിജയന്‍റെ നിശ്ചയദാർഢ്യത്തെയാണ് ചിലർ ധാർഷ്ട്യമെന്ന് വിളിക്കുന്നതെന്നാണ് കടകംപള്ളി കൊല്ലത്ത് ഒരു ചടങ്ങിൽ പറഞ്ഞത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പരാജയത്തിലുള്ള പരിഭവവും കടകംപള്ളി പരസ്യമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ ഉറങ്ങുന്നതിന് മുൻപ് ഒരു തവണ ആലോചിക്കണം. കഴിഞ്ഞ മൂന്നു വർഷവും പാവങ്ങളോടു പരിഗണന കാട്ടിയ സർക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോൾ ആളുകൾ മറന്നു പോയി. നല്ലതു മാത്രം ചെയ്തതിന് കനത്ത കുറ്റം ചുമത്തിയവനു ലഭിക്കേണ്ട ശിക്ഷ നൽകി. ഇത് ശരിയല്ല, ഇങ്ങനെ ചെയ്യാമോ എന്ന് ജനം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here