ഗോകുലത്തിന്റെ പെണ്‍സിംഹങ്ങള്‍ പൊരുതി നേടി

0

ബെങ്കളുരു : ദേശിയ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീടം ഗോകുലം കേരള വനിതാ ടീമിന്. അത്യന്തം വാശിയേറിയ കലാശപ്പോരാട്ടത്തില്‍ മണിപ്പൂരി ടീം ക്രിപ്‌സയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഗോകുലത്തിനായി പരമേശ്വരി ദേവി,കമലാദേവി,സബിത്ര എന്നിവരാണ് ഗോളുകള്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള വനിതാ ടീം ആദ്യമായാണ് ദേശിയ കിരീടം നേടുന്നത്.

ആറ് ടീമുകളടങ്ങിയ ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള എഫ്സിയുടെ സ്ഥാനം. അഞ്ച് കളിയില്‍ അഞ്ചും ജയിച്ച് 15 പോയന്റാണ് കേരളം ടീം നേടിയത്. 28 ഗോള്‍ നേടിയപ്പോള്‍ രണ്ട് ഗോളുകളാണ് വഴങ്ങിയത്. 26 ഗോളിന്റെ വ്യത്യാസത്തില്‍ ടീം സെമിയുറപ്പിച്ചു.

സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ സേതു എഫ്സി യായിരുന്നു എതിരാളി. എതിരില്ലാത്ത മൂന്ന് ഗോളിന് സേതുവിനെ തോല്‍പ്പിച്ച് ടീം ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ തോല്‍പ്പിച്ച് ഗോകുലം ചരിത്രത്തിലാദ്യമായി കിരീടം കേരളത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here