Tuesday, April 23, 2024
spot_img

സംസ്ഥാനം ചുട്ടു പൊള്ളുന്നു : ജാഗ്രതമുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂടു കൂടും. ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

ഇന്നലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ രേഖകള്‍ പ്രകാരം ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചൂട് 37 ഡിഗ്രി കടന്നു. ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. വേനല്‍ മഴയ്ക്കുള്ള സാധ്യത ഇല്ല.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുളള വരണ്ട കാറ്റ് സംസ്ഥാനത്തേക്ക് എത്തുന്നതും കടല്‍ക്കാറ്റ് കുറഞ്ഞതുമാണ് സംസ്ഥാനത്തെ താപനില പെട്ടെന്ന് ഉയരാന്‍ കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 12 മണിക്കും 3 മണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ കയ്യില്‍ വെളളം കരുതണം. നിര്‍ജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ, പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണിക്കും 3 മണിക്കും ഇടയില്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവരുടെ ജോലി സമയം രാവിലെ 7 മണിക്കും രാത്രി 7 മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Latest Articles