Friday, April 19, 2024
spot_img

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചു;മുത്തച്ഛനും വലിയച്ഛനും പിടിയിൽ

തിരുവനന്തപുരം വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇരകളുടെ മുത്തച്ഛനും വല്യച്ഛനും അറസ്റ്റിൽ. വീടിനകത്ത് വെച്ചും ബന്ധു വീടുകളില്‍ വെച്ചും ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‍തു.

11, 9 വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തച്ഛനെയും വല്യച്ഛനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മുത്തച്ഛന് 75 വയസ്സ് പ്രായമുണ്ട്. ഇരുവരും റിമാന്‍ഡിലാണ്.പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല

Related Articles

Latest Articles