ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്ത് നടത്തിയ എസ്എഫ്‌ഐ ഗുണ്ടയുടെ വീട് റെയ്ഡ് ചെയ്ത എസ്ഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വധശ്രമകേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട് റെയ്ഡ് ചെയ്ത് ഉത്തരകടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത കന്‍റോണ്‍മെന്‍റ് എസ്ഐ ബിജുവിനെയാണ് സ്ഥലംമാറ്റിയത്. പകരം ചുമതല സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ഷാഫിയ്ക്ക് നല്‍കിക്കൊണ്ടാണ് സ്ഥലം മാറ്റം. സര്‍ക്കാരിനെ അറിയിക്കാതെ റെയ്ഡ് ചെയ്തതിനാണ് എസ്‌ഐയെ മാറ്റിയതെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകളാണ് ബിജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്. ഇവയെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലുവച്ച എഴുതാത്ത ഉത്തരക്കടലാസുകളാണ്. ആദ്യ ആറുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ് മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്എഫ്ഐ സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

അതേസമയം ഈ ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തി കോപ്പിയടിക്ക് ഒത്താശ നല്‍കിയെന്നും ആരോപണം ഉയരുന്നുണ്ട്. അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യക്കടലാസ് ചോര്‍ത്തിയ ശേഷം അതിനുള്ള ഉത്തരങ്ങള്‍ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവര്‍ അവലംബിച്ചിരുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here