Tuesday, April 23, 2024
spot_img

ഇരുട്ടിൻ്റെ മറവിൽ പൊലീസ് അതിക്രമം: തീർത്ഥപാദ മണ്ഡപം ബലമായി കൈയ്യേറി

തിരുവനന്തപുരം: ചട്ടമ്പി സ്വാമിയുടെ സ്മാരകമായ തീര്‍ത്ഥപാദമണ്ഡപം സർക്കാർ ബലമായി പിടിച്ചെടുത്ത് അധീനതയിലാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന തീർത്ഥപാദ മണ്ഡപം പോലീസ് സഹായത്തോടെയുള്ള ആസൂത്രിത നീക്കത്തിലാണ് പിടിച്ചെടുത്തത്. ഇതിനുശേഷം സ്ഥലത്ത് നൂറുകണക്കിന് പോലീസുകാരെയും വിന്യസിച്ചു.

അതേസമയം തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തതില് പ്രതിഷേധവുമായി ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകർ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല് എംഎല്എ പ്രതികരിച്ചു.

തീർത്ഥപാദമണ്ഡപം സ്ഥിതിചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പെക്കനിരവാണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് സ്ഥലം ഏറ്റെടുക്കാനുള്ള റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാധിരാജസഭ അറിയിച്ചു.

Related Articles

Latest Articles