കലിയടങ്ങാതെ ജി.സുധാകരന്‍ , ആലപ്പുഴയിലെ സി.പി.എം നേതാക്കള്‍ക്കെതിരെ വീണ്ടും ഒളിയമ്പ്

G Sudhakaran

0
Sudhakaran about cpim

അമ്പലപ്പുഴ: ആലപ്പുഴയിലെ സി.പി.എം നേതാക്കള്‍ക്ക് എതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ആഞ്ഞടിച്ച് ജി.സുധാകരന്‍. അമ്പലപ്പുഴ മണ്ഡലത്തില്‍ വിജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥി എച്ച്.സലാമിനെ അഭിനന്ദിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്്റ്റിലാണ് മന്ത്രിയുടെ പരോക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് വിജയത്തിന് തടസമുണ്ടാക്കാന്‍ പല ഹീനശക്തികളും പ്രവര്‍ത്തിച്ചിരുന്നതായി മന്ത്രി കുറ്റപ്പെടുത്തുന്നു. തൊഴിലാളി വര്‍ഗ്ഗ സംസ്‌ക്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നിവയാണ് സുധാകരന്റെ പ്രധാന ആരോപണങ്ങള്‍.

മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്‍കി എന്നാരോപിക്കുന്ന മന്ത്രി പാര്‍ട്ടിയുടെഹൃദയം ജനങ്ങളാണെന്നും ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയിലെ രക്തസാക്ഷി സ്മാരകത്തില്‍ തനിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കേസ് കൊടുത്തതുമാണ് ജി.സുധാകരനെ ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് എതിരെ വിമര്‍ശനവുമായി വീണ്ടും രംഗത്ത് എത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.