ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി.രാമകൃഷണന്‍ (77) അന്തരിച്ചു. ഇന്ന് രാവിലെ 10.20 ഓടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം പയ്യാമ്പലം റോഡില്‍ പഴയ സംഗീത തീയേറ്ററിനടുത്തുള്ള സ്പ്രിങ് ഫീല്‍ഡ് ഫ്ളാറ്റില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ 10.30 വരെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. 11 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. കണ്ണൂരിലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു പിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പി.രാമകൃഷ്ണന്‍.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എം.എല്‍.എയും കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റുമായിരുന്ന പരേതനായ പി. ഗോപാലന്‍റെ സഹോദരനാണ്. ഭാര്യ: ഷൈമ ലത. മക്കള്‍: ദിവ്യ ശ്രീകുമാര്‍, ദീപ ഷാജി, ദീപക് കൃഷ്ണ.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here