Saturday, April 20, 2024
spot_img

അനധികൃത സ്വത്ത് സമ്പാദനകേസ് : മുന്‍ മന്ത്രി കെ.ബാബുവിനെ ചോദ്യംചെയ്തു.

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസുവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബാബുവിനെ കുരുക്കി എന്‍ഫോഴ്‌സ്‌മെന്റ്‌. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി കെ.ബാബുവിനെ ചോദ്യം ചെയ്തു. 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2018ല്‍ കുറ്റപത്രവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം ചോദിച്ചറിഞ്ഞെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Latest Articles