Thursday, April 25, 2024
spot_img

പിണറായി സർക്കാരിനെ വിമർശിച്ച ഗവർണറുടെ വസതിയായ രാജ് ഭവൻ ആക്രമിക്കാൻ ഡി വൈ എഫ് ഐ ശ്രമം.അർദ്ധരാത്രിയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു…

അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ ആക്രമിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ശ്രമം. അതീവ സുരക്ഷാ മേഖലയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് തല്ലിയോടിച്ചു. പ്രതിഷേധത്തിന്റെ ഭാഗാമായാണെന്നു പറഞ്ഞാണ് ഡിവൈഎഫ്‌ഐ അര്‍ദ്ധരാത്രി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് രാജ്ഭവന്‍ അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞതോടെ പോലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. രാത്രി 11.30 ഓടെയാണ് അക്രമം ഉണ്ടായത്.

പൗരത്വ ഭേദഗതിക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു. ഇതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.  ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.   

പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും  ഇന്ന് സംയുക്തപ്രക്ഷോഭം നടത്താനിരിക്കെയാണ് നിയമത്തെ പിന്തുണച്ചും നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയും ഗവര്‍ണര്‍ രംഗത്തെത്തിയത്. ഇതില്‍ പ്രകോപിച്ചാണ് ഡിവൈഎഫ്‌ഐ രാജ്ഭവന്‍ അക്രമിച്ചത്. 

Related Articles

Latest Articles