Friday, April 26, 2024
spot_img

സ്‌കൂട്ടറില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഇരുചക്ര വാഹനത്തില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സി എച്ച്‌ റോഡിലെ ഷമീമ മന്‍സിലില്‍ ടി കെ റിയാസ് (26) ആണ് പോലീസ് പിടിയിലായത്. 206 നൈട്രസ് പാം ഗുളികകളാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ എസ് കൃഷ്ണകുമാറും സംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് റിയാസ് കുടുങ്ങിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 200 മുതല്‍ 300 രൂപ വരെയാണ് ഇയാള്‍ കടത്തിയ ഒരു ഗുളികയുടെ വില. ഇടപാടുകാരെന്ന് പ്രതിയെ വിശ്വസിപ്പിച്ചാണ് എക്സൈസ് സംഘം പ്രതിയെ തന്ത്രപൂര്‍വം കുടുക്കിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles