Wednesday, April 24, 2024
spot_img

ഷഹ്‌ല ഷെറിന്‍ എന്ന കുരുന്നിന് ആദരാഞ്ജലികളുമായി സജി ശങ്കര്‍ എഴുതിയ ‘വിഷ ജന്തു ‘ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം പ്രകാശനം ചെയ്തു

വയനാട്: ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായ ഷഹ്‌ല ഷെറിന്‍ എന്ന കുരുന്നിന് ആദരാഞ്ജലികളുമായി ബിജെപി വയനാട് ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍ എഴുതിയ ‘വിഷ ജന്തു ‘ എന്ന കവിതയുടെ ദൃശ്യാവിഷ്‌കരണം (ഷോര്‍ട്ട് ഫിലിം) ഇന്ന് ബത്തേരിയിലെ റിച്ച് മൗണ്ട് ഹോട്ടലില്‍ പ്രകാശനം ചെയ്തു.

കേവലം 5 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ‘ വിഷജന്തു ‘ എന്ന കവിത ,എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചു. ബിജെപി വയനാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ വി.മോഹനന്‍ ഈ ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ കണ്‍ഠം ഇടറി. ഷെഹ്‌ല ഷെറിനായി അഭിനയിച്ച മോനിഷ. ഉപ്പയായി അഭിനയിച്ച നൂന പക്ഷ മോര്‍ച്ച വയനാട് ജില്ലാ ഉപാദ്ധ്യക്ഷന്‍ വാഴയില്‍ മൊയ്തു. സംവിധായകന്‍ ചാര്‍ളി ജോസ് , തുടങ്ങിയര്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു .

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാത്ത അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഈ കവിതയുടെ ദൃശ്യാവിഷ്‌കാരത്തിന് കഴിയും എന്ന് ആശംസ പ്രസംഗത്തില്‍ കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അഡ്വ.പി.സി. ഗോപിനാഥ് ,കെ.പി. മധു, കണ്ണന്‍ കണിയാരം ,ആരോടാ രാമചന്ദ്രന്‍ , അരവിന്ദാക്ഷന്‍ ബത്തേരി ,പ്രശാന്ത് മലവയല്‍, ജയാ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Latest Articles