ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: ദുരന്ത മുഖത്തിലും രാഷ്ട്രീയ ചേരിതിരിവ് കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാത പിന്തുടര്‍ന്ന് സി പി എം മുഖപത്രമായ ദേശാഭിമാനിയും. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനം കണ്ണീര്‍ പൊഴിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരുടെ വസ്ത്രത്തില്‍ പോലും രാഷ്ട്രീയ നിറം നല്‍കുകയാണ് ദേശാഭിമാനി.

പ്രളയരക്ഷാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ സേവാഭാരതിയുടെ പേര് നല്‍കിയിരുന്നു. ഈ പേരുകള്‍ മായിച്ചാണ് പത്രത്തില്‍ നല്‍കിയിട്ടുള്ളത്. കേരളം ഒന്നടങ്കം ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് സിപിഎമ്മിന്‍റെ ഈ രാഷ്ട്രീയ വെറി.

കവളപ്പാറയില്‍ മൃതദേഹം പുറത്തെടുക്കുന്ന ഫോട്ടോയാണ് ദേശാഭിമാനി ആദ്യപേജില്‍ ഫോട്ടോഷോപ്പ് ചെയ്ത് നല്‍കിയത്. മൃതദേഹം പുറത്തെടുക്കുന്ന രക്ഷാ പ്രവര്‍ത്തകര്‍ സേവാഭാരതിയുടെ പേരുകള്‍ ആലേഖനം ചെയ്ത ഷര്‍ട്ട് ധരിച്ചിരുന്നു. ഇതില്‍ മുസ്ലിം ലീഗിന്‍റെ വെള്ള നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച വെറ്റ് ഗാര്‍ഡുമാരും, എസ് ഡി പി ഐയുടെ പേരുള്ള ഷര്‍ട്ട് ധരിച്ചവരും ആര്‍ എസ് എസ് സേവന വിഭാഗമായ സേവാഭാരതിയുടെ കാവി ഷര്‍ട്ട് ധരിച്ചവരും ഉണ്ട്. ഇവരുടെ ഷര്‍ട്ടിലെ പേര് ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചാണ് ദേശാഭിമാനി ഫോട്ടോ നല്‍കിയത്.

എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ആരും ദുരിന്ത മേഖലയില്‍ എത്താതിരുന്നതിന്റെ ദുഃഖമാണ് ദേശാഭിമാനിയുടെ ഈ പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങള്‍ ഇതിനെ വിമര്‍ശിക്കുന്നത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here