ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോ​ട്ട​യം: വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നെ​ത്തി​യ കെ എസ് ഇ ബി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച് സി പി എം പ്രാ​ദേ​ശി​ക നേ​താ​വ്. കോ​ട്ട​യം നാഗമ്പടത്താണ് സി പി​ എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കെ എസ് ഇ ബി ജീ​വ​ന​ക്കാ​ർ​ക്കു​ നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വെ​ള​ളം ഉ​യ​ർ​ന്ന​പ്പോ​ൾ വൈ​ദ്യു​തിബ​ന്ധം വി​ച്ഛേ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്താ​ണ് സു​രേ​ഷ് കെ എസ് ഇ ബി ജീ​വ​ന​ക്കാ​ർ​ക്കു​നേ​രെ തി​രി​ഞ്ഞ​ത്. കോ​ട്ട​യം സെ​ക്ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഷാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​ത്തെ സു​രേ​ഷ് അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

“​ഞാ​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ടാ’, ഞാ​നാ​ടാ ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കു​ന്ന​ത് എ​ന്നി​ങ്ങ​നെ സു​രേ​ഷ് കെ എസ് ഇ ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ആ​ക്രോ​ശി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കെ എസ് ഇ ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഷാ​ജി തോ​മ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here