ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തൃ​ശൂ​ർ: കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച പ്ര​സി​ദ്ധ ക​വി​യും വി​വ​ർ​ത്ത​ക​നു​മാ​യ ആ​റ്റൂ​ർ ര​വി​വ​ർ​മ​യു​ടെ സം​സ്കാ​രം ഞായറാഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു​ മു​ത​ൽ 11 വ​രെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം ഉ​ച്ച​യ്ക്കു 1.45 ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ സം​സ്കാ​രം ന​ട​ക്കും.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​റ്റൂ​ർ ര​വി​വ​ർ​മ്മ (89) വെള്ളിയാഴ്ച വൈ​കിട്ടാ​ണ് മരിച്ചത്. ഭാ​ര്യ: ശ്രീ​ദേ​വി വ​ർ​മ. മ​ക്ക​ൾ: പ്ര​വീ​ണ്‍, നൗ​ഷ​ദ്. റീ​ത്ത. മ​രു​മ​ക്ക​ൾ: ജാ​ന​കി, ഷെ​റി​ൾ, ശ​ങ്ക​ര​വാ​ര്യ​ർ.

എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി-കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ, ആ​ശാ​ൻ പു​ര​സ്കാ​രം തു​ട​ങ്ങി ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. എ​ട്ടു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സാ​ഹി​ത്യ​ജീ​വി​ത​ത്തി​ൽ ക​വി​ത, ആ​റ്റൂ​ർ ര​വി​വ​ർ​മ​യു​ടെ ക​വി​ത​ക​ൾ എ​ന്നീ ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും, ജെ.​ജെ. ചി​ല കു​റി​പ്പു​ക​ൾ, ഒ​രു പു​ളി​മ​ര​ത്തി​ന്‍റെ ക​ഥ, നാ​ളെ മ​റ്റൊ​രു നാ​ൾ തു​ട​ങ്ങി​യ വി​വ​ർ​ത്ത​ന ഗ്ര​ന്ഥ​ങ്ങ​ളും ര​ചി​ച്ചു. മേ​ഘ​രൂ​പ​നാ​ണ് മ​റ്റൊ​രു പ്ര​ശ​സ്ത കൃ​തി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here