Saturday, April 20, 2024
spot_img

പൗരത്വ നിയമത്തെ അനുകൂലിച്ചാൽ മൗലവിയെയും തീർക്കും; രണ്ടുവട്ടം അപായപ്പെടുത്താൻ ശ്രമിച്ചെന്ന് കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി

കാസര്‍​ഗോഡ്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുസ്‌ലിം പുരോഹിതന്‍റെ വെളിപ്പെടുത്തൽ. കാസര്‍​ഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയാണ് ഒരു ദേശീയ മാധ്യമത്തോട് തനിക്കെതിരെ വധശ്രമം നടന്നെന്ന് വെളിപ്പെടുത്തിയത്.

രണ്ടാഴ്ച മുന്‍പ് മംഗലാപുരത്തിനടുത്ത് ബെള്ളൂരില്‍ വച്ച് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വാഹനാപകടത്തില്‍ അപായപ്പെടുത്താനുള്ള നീക്കം നടന്നത്. ഖാസിയായിരുന്ന സി എം. അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് ത്വാഖ അഹമ്മദ് മൗലവിയെ ഖാസിയായി നിയമിച്ചത്.

ഈ കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് പുതിയ ഖാസിയേയും അപായപ്പെടുത്താന്‍ നീക്കം നടന്നിരിക്കുന്നത്. മംഗലാപുരം-കാസര്‍​ഗോഡ് മേഖലയിലെ ഒട്ടേറെ ആരാധനാലയങ്ങളുടെ ചുമതലയു വഹിക്കുന്ന ഖാസി ത്വാഹ അഹമ്മദ് മൗലവി മുസ്ലീം സമുഹത്തില്‍ പുരോഗമനാശയം പിന്തുടരുന്ന വ്യക്തിയാണ്.

Related Articles

Latest Articles