തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഭ​യ​മെ​ന്ന​ത് സാ​ങ്ക​ൽ​പി​കം മാ​ത്ര​മെന്നും ഇ​ര​വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നും നി​യു​ക്ത കേരള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​ര​യാ​യി സ്വ​യം കണക്കാക്കുന്നത് തെ​റ്റാ​ണ്. ഭൂ​രി​പ​ക്ഷം, ന്യൂ​ന​പ​ക്ഷം എ​ന്ന ത​രം​തി​രി​വ് അ​വ​സാ​നി​ക്ക​ണ​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ൽ പാ​സാ​ക്കി​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയോട് ന​ന്ദി​യു​ണ്ട്. താന്‍ 30 വ​ർ​ഷ​മാ​യി മു​ത്ത​ലാ​ക്കി​നെ എതിര്‍ക്കുന്നു. കേ​ര​ള​ത്തി​ൽ മു​ത്ത​ലാ​ക്കി​ന്മേല്‍ ഫ​ല​പ്ര​ദ​മാ​യ സം​വാ​ദ​ത്തി​ന് ശ്ര​മി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും നി​യു​ക്ത ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെയും​ അ​ദ്ദേ​ഹം അ​നു​കൂ​ലി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here