Wednesday, April 24, 2024
spot_img

മഹാകവി അക്കിത്തം, അതീവ ഗുരുതരാവസ്ഥയില്‍; പ്രാര്‍ത്ഥനകളുമായി മലയാളം

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ തൃശൂര്‍ ഹൈടെക് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. എന്നാല്‍ ഇപ്പോഴത്തെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിമുതല്‍ മൂത്രതടസ്സം കഠിനമാവുകയും അദ്ദേഹത്തെ തൃശൂര്‍ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് മകന്‍ നാരായണന്‍ അക്കിത്തം പറഞ്ഞു.

Related Articles

Latest Articles