ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊച്ചി: രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവത്യാഗം ചെയ്ത സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്‍റെ കുടുംബത്തിന് നടന്‍ ജയസൂര്യയുടെ കൈത്താങ്ങ്. ലിനുവിന്‍റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.

ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്‍റെ അമ്മയോട് പറഞ്ഞു.

കോഴിക്കോട് ബേപ്പൂരിലാണ് ലിനുവിന്‍റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനുവും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതായി. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്‍റെ ജിവനറ്റ ശരീരം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here