ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച്‌ കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് വിട്ടയച്ചത്. ഇന്നലെ ഹൈക്കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

കൊച്ചി പൊലീസ് ആയിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും മിലിറ്ററി ഇന്റലിജന്‍സും ഖാദര്‍ റഹീമിനെ ചോദ്യം ചെയ്തിരുന്നു. സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും പൊലീസ് അറിയിച്ചു.

തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ബന്ധം സംശയിച്ചാണ് ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ റഹീം ബെഹ്‌റിനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് ലഷ്‌കറെ തൊയിബ ബന്ധമുള്ള ഒരുസംഘം ആളുകള്‍ തമിഴ്‌നാട്ടിലെത്തിയെന്നും ഇവര്‍ കേരളം കേന്ദ്രീകരിച്ച്‌ ചില ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നും ഇതില്‍പ്പെട്ടയാളാണ് അബ്ദുള്‍ ഖാദര്‍ റഹീം എന്നുമായിരുന്നു വിവരങ്ങള്‍.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here