പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

0

തിരുവനന്തപുരം : പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 15 ആണ്. ഒരുവർഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതിയിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്സ്.

അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ : ijtrivandrum@gmail.com, pressclubtvpm@gmail.com. ഫോൺ: 9746224780, 8921888394.

LEAVE A REPLY

Please enter your comment!
Please enter your name here