എറണാകുളത്ത് ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സ്‌മാർക്ക് കോവിഡ് ; പ്രസവ വാർഡ് അടച്ചിടും

0

കൊച്ചി: എറണാകുളത്ത് അഞ്ച് നഴ്സ്‌മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവവാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് പ്രസവ വാർഡ് അടച്ചിടും. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.

എറണാകുളത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് ആലുങ്കര്‍ ദേവസിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ക​ണ്ടെയ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here