വെർച്വൽ ക്യൂ വഴി മദ്യവിൽപ്പനയ്ക്ക് മാർഗ്ഗരേഖയായി; നാലുദിവസത്തിൽ ഒരിക്കൽ മാത്രം മദ്യം വാങ്ങാം

0

തിരുവനന്തപുരം: സംസ്ഥാനത്ത് വെർച്വൽ ക്യൂ വഴി മദ്യവിൽപ്പന നടത്താനുള്ള മാർഗരേഖ ബിവറേജസ് കോർപ്പറേഷൻ പുറത്തിറക്കി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വിൽപ്പന നടക്കുക. രാവിലെ ഒമ്പതുമണിമുതൽ അഞ്ച്മണിവരെ മാത്രണ് വില്പന സമയം. ഒരാൾക്ക് നാലു ദിവസത്തിൽ ഒരിക്കൽ മാത്രമായിരിക്കും മദ്യം വാങ്ങാൻ അനുമതി നൽകുക.

ഒരു സമയം ടോക്കണുള്ള അഞ്ചുപേർക്കുമാത്രമാണ് മദ്യം നൽകുന്നത്. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിൽ വന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കും. ടോക്കൺ എടുക്കുന്ന വ്യക്തിയുടെ ടോക്കൺ ലൈസൻസിയുടെ മൊബൈൽ ആപ്പിലെ ക്യൂ ആർ കോഡുമായി ഒത്തുനോക്കിയ ശേഷം മാത്രമേ മദ്യം നൽക്കൂ. ഔട്ട്ലെറ്റുകളിൽ തെർമൽ സ്‌ക്രീനിങ് മെഷീനുകൾ സ്ഥാപിക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here