ആടുജീവിതത്തിന് ശേഷം പൃഥ്വിയും സംഘവും ക്വാറന്റൈന്‍ ജീവിതത്തിലേക്ക്…

0

കൊച്ചി: ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്‌ളെസ്സിയും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി.

ഒന്‍പത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്ക് ഇവര്‍ മാറും. 14 ദിവസം നിരീക്ഷണത്തില്‍ തുടരും.

മാര്‍ച്ച് 15നാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനിലെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം ജോര്‍ദാനില്‍ പെട്ടുപോകുകയിരുന്നു സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here