കോൺഗ്രസ് നേതാവിന് രോഗബാധയില്ല. മൂന്നാം ഫലവും നെഗറ്റീവ്

0

ഇ​ടു​ക്കി : കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി.​ഉ​സ്മാ​ന്‍റെ മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്. ഇ​തോ​ടെ കോൺഗ്രസ് നേതാവ് രോ​ഗ​വി​മു​ക്ത​നാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. ഇതോടെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന് ഡി​സ്ചാ​ര്‍​ജ് തീ​രു​മാ​നി​ക്കും. തു​ട​ര്‍​ന്നു ആ​ശു​പ​ത്രി വി​ടാ​മെ​ങ്കി​ലും 28 ദി​വ​സം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണം.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു മാർച്ച് 22ന് ​സാ​മ്പിള്‍ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. 26നു ​ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തുടർന്നാണ് ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here