മരിച്ച പോത്തന്‍കോട്​​ സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച്

0

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പർക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

പോത്തന്‍കോട് പഞ്ചായത്ത്​​ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്​.​ വിദേശത്ത്​ നിന്ന്​ എത്തിയവര്‍ റിപ്പോര്‍ട്ട്​ ചെയ്യണം.

രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത്​ നിന്ന്​ എത്തിയവര്‍ പരിശോധന നടത്തേണ്ടതുണ്ട്​.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന പോത്തന്‍കോട്​​ സ്വദേശി അബ്​ദുല്‍ അസീസാണ്​ ചൊവ്വാഴ്​ച​ പുലര്‍ച്ച മരിച്ചത്​. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാല്‍ ആശു​പത്രിയില്‍ പ്രവേശിപ്പിക്കു​​മ്പോൾ തന്നെ ഇയാളുടെ നില വഷളായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here