നാട്ടാനകൾ പട്ടിണി കിടക്കില്ല !

0

കൊല്ലം: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ വലയുന്ന നാട്ടാനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്രമീകരണം ഒരുക്കി. പനയോലയും പഴവും മറ്റ് ഭക്ഷണ സാധനങ്ങളുമൊക്കെ ആനകള്‍ക്ക് നല്‍കാന്‍ പൊലീസ് മുന്നിട്ടിറങ്ങിയതോടെ നാട്ടുകാര്‍ക്കും അത് ആവേശമായി. ആനകളെ വാടകയ്ക്ക് എടുത്താണ് പലരും ഉത്സവങ്ങള്‍ക്കടക്കം കൊണ്ടുപോയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവം നിലച്ചതോടെ ആനകളെ ദിനവും തീറ്റിപ്പോറ്റുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് മാറി. പാപ്പാന്‍മാരും ഇക്കാര്യത്തില്‍ വലഞ്ഞിരുന്നതാണ്.

തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് ആദ്യം മുന്‍കൈയെടുത്ത് ആനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പൊലീസിനെ സജ്ജമാക്കിയത്. തൃശൂരിലെ ആനകള്‍ക്ക് പനമ്പട്ട മറ്റ് ആഹാര സാധനങ്ങളും നല്‍കാന്‍ ഡി.ഐ.ജി നേരിട്ട് എത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാ മേഖലകളിലെയും ആനകള്‍ക്ക് ഭക്ഷണമെത്തിയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here