ജനങ്ങൾക്ക് ആശ്വാസമായി ‘നമോ’ കിറ്റ് തയ്യാർ

0

കണ്ണൂര്‍: ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തില്‍ നമോ കിറ്റുകള്‍ വിതരണം തുടങ്ങി. അരി, പയറുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ചായപ്പൊടി, പച്ചക്കറികള്‍ തുടങ്ങി അവശ്യസാധനങ്ങള്‍ അടങ്ങിയതാണ് നമോ കിറ്റ്. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ യുടെ ആഹ്വാന പ്രകാരം കൊറോണ പ്രതിരോധ കാലയളവില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കൂടാതെ ഭക്ഷണങ്ങളും വിതരണം ചെയ്തു വരുന്നു. പഞ്ചായത്ത് – മുനിസിപ്പാലിറ്റി – കോര്‍പ്പറേഷന്‍ തലങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഭക്ഷണങ്ങളും നമോ കിറ്റുകളും വിതരണം ചെയ്യുന്നതിന് കമ്മിറ്റികളും ഹെല്‍പ്പ് ഡസ്‌കുകളും രൂപീകരിച്ചു. കൂടാതെ ആവശ്യക്കാര്‍ക്ക് മരുന്നുകളും എത്തിച്ചു നല്‍കുന്നു.കണ്ണൂര്‍ തയ്യില്‍ നമോ കിറ്റുകളുടെ വിതരണോദ്ഘാടനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലയില്‍ നൂറുകണക്കിന് വീടുകളില്‍ നമോ കിറ്റുകളും ഭക്ഷണങ്ങളും വിതരണം ചെയ്യുന്നതായി കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here