കേരള അതിർത്തി അടഞ്ഞുതന്നെ കിടക്കും

0

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക സർക്കാർ. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മണ്‍കൂനയിട്ട് അടച്ച കേരള അതിര്‍ത്തികള്‍ തുറന്ന് കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ കടുത്ത പ്രതിഷേധവുമായി കേരളം . ചരക്ക് നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.കൂടാതെ അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. അവശ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ പാസുമായി കര്‍ണാടക അതിര്‍ത്തി കടന്ന് പോയ വാഹനങ്ങളാണ് തിരിച്ച്‌ വരാന്‍ കഴിയാതെ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയത്. കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്നും മര്‍ദ്ദിച്ചെന്നും ചില ലോറി ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പരാതിപ്പെട്ടു. ജനപ്രതിനിധികള്‍ വരെ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാകാതെ തുടരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു . അവശ്യസാധനങ്ങള്‍ കൊണ്ട് പോകുന്നതോ ചരക്ക് നീക്കമോ തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ അടക്കം ജനങ്ങളുടെ പോക്കുവരവ് നിയന്ത്രിക്കാനാണ് അതിര്‍ത്തി മണ്‍കൂന കൊണ്ട് അടച്ചെന്നും കര്‍ണാടകയുടെ വിശദീകരണം .

LEAVE A REPLY

Please enter your comment!
Please enter your name here