ഇനി പോസ്റ്റ് ഓഫീസ് ഉരുണ്ട് വീട്ടിലെത്തും

0

പത്തനംതിട്ട: ഇനി മുതൽ പോസ്റ്റ് ഓഫീസ് നിങ്ങളുടെ അടുത്തേക്ക്
കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീ ജനങ്ങളിലേക്ക് എത്തുന്നു.

തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് ഇന്നുമുതല്‍ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ്, രജിസ്‌ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്‌ട്രോണിക് മണി ഓര്‍ഡര്‍ എന്നി സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here