ഏപ്രില്‍ ആദ്യ വാരം പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

0

ദില്ലി : ഏപ്രില്‍ ആദ്യ വാരം പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പെന്‍ഷന്‍ മുന്‍കൂര്‍ നല്‍കുന്നത്.

നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍റ്സ് പ്രോഗ്രാം വഴിയാണ് മാസം തോറും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും പെന്‍ഷന്‍ നല്‍കി കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുളളത്.

.

LEAVE A REPLY

Please enter your comment!
Please enter your name here